കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് അമ്മയാനയും രണ്ടു കുട്ടിയാനകളും ചരിഞ്ഞു

കോയമ്പത്തൂര്‍: നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണ്. ചരിഞ്ഞ ആനകളുടെ മൃതദേഹം മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Top