ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ തിരുവനന്തപുരത്തെത്തി; കൊവിഡ് ലക്ഷണമുള്ള ഒരാളെ ആശുപത്രിയിലാക്കി

തിരുവനന്തപുരം: 400 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ തിരുവനന്തപുരത്തെത്തി. 215 പേര്‍ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.

ഒരാളെ മാത്രമാണ് പനിയുള്ളതുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്. മലയാളികളുമായുള്ള ആദ്യ ട്രെയിന്‍ ഇന്നലെ രാത്രി കോഴിക്കോട് എത്തിയിരുന്നു. 216 പേരാണ് കോഴിക്കോട് ഇറങ്ങിയത്. തുടര്‍ന്ന് പത്ത് മണിക്ക് ശേഷം ട്രെയിന്‍ കോഴിക്കോട് നിന്ന് പുറപ്പെട്ട് പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

Top