രാജധാനി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോയ രാജധാനി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുപത് യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ട്രെയിനില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ യാത്രക്കാര്‍ക്ക് ചികിത്സ നല്‍കി. സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്റെ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തി.

Top