പാളത്തിലൂടെ നടന്നു നീങ്ങിയ ആനകളെ ട്രെയിന്‍ ഇടിച്ചു ; നാല് ആനകള്‍ ചരിഞ്ഞു

ELEPHANT-DIED

ഗുവഹാത്തി: ആസാമിലെ ഹൊജൈ ജില്ലയില്‍ ട്രെയിനിടിച്ച് നാല് ആനകള്‍ ചരിഞ്ഞു. സംഭവത്തില്‍ ഒരാനയ്ക്ക് ഗുരുതരമായി പരിക്കും പറ്റിയിട്ടുണ്ട്. പാളത്തിലൂടെ നടന്നു നീങ്ങിയ ആനകളെ ഗുവഹാത്തി-സല്‍ച്ചര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ ഒരു ബോഗി വിട്ടുപോയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ട്രെയിനിടിച്ച് നിരവധി ആനകളാണ് ആസാമില്‍ ചരിഞ്ഞത്. കണക്കുകള്‍ അനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞതും ആസാമില്‍ തന്നെയാണ്.

Top