train-derails-in-andhra-pradesh

ഭുവനേശ്വര്‍: ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ പാളംതെറ്റി 39 പേര്‍ മരിച്ചു. ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസാ(18448)ണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെ പേരിപ്പോഴും കോച്ചുകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

എഞ്ചിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. എന്‍ജിന് പുറമെ ലഗേജ് വാന്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എ.സി ത്രീടയര്‍ കോച്ച്, ഒരു എ.സി ടൂ ടയര്‍ കോച്ച്, എന്നിവയാണ് പാളംതെറ്റിയതെന്ന് ഈസ്റ്റ്‌കോസ്റ്റ് റെയില്‍വെ പി.ആര്‍.ഒ ജെ.പി മിശ്ര പറഞ്ഞു.

ചത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരുകയായിരുന്ന ട്രെയിനാണ് ശനിയാഴ്ച രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്. രാത്രി 10.40ന് ഒഡീഷ്യയിലെ രായഗഡ് പിന്നിട്ട ട്രെയിന്‍ ജിമിഡിപേട്ടയ്ക്കും കുനേരു സ്റ്റേഷനും മധ്യേയാണ് പാളം തെറ്റിയത്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ ഒഡീഷയിലെ രായഗഡയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ 100 ഓളം കുടുങ്ങിപ്പോയിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനായി റെയില്‍വേയുടെ നാല് റിലീഫ് വാനുകള്‍ സ്ഥലത്തെത്തി.

പ്രഭാതിപുരം, രായഗഡ എന്നിവടങ്ങളിലെ രണ്ട് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടസ്ഥലത്ത് ഡോക് ടര്‍മാരുടെ സംഘവും എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ട ട്രെയിനിലെ യാത്രക്കാര്‍ക്കായി അഞ്ച് ബസ്സുകള്‍ ഏര്‍പ്പെടുത്തി.അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 06856 223400, 06856 223500, 09439741181, 09439741071 (ബി.എസ്.എന്‍.എല്‍), 07681878777 (എയര്‍ടെല്‍). ഭുവനേശ്വര്‍ സ്റ്റേഷന്‍: 06742543360 ബെഹരാംപുര്‍ സ്റ്റേഷന്‍: 06802229632

Help line nos. at Visakhapatnam RLY NO. 83003, 83005, 83006, BSNL LAND LINE NO. 08912746344, 08912746330

Help line nos at Vizianagaram , RLY NO. 83331, 83332, 83333, 83334 BSNL LAND LINE: 08922221202, 08922221206

Helpline nos at Rayagada:BSNL LAND LINE NO.06856223400, 06856223500 BSNL MOBILES 09439741181, 09439741071, AIRTEL 07681878777

Top