ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റി ; 2 പേർ മരിച്ചു , നിരവധി പേർക്ക് പരുക്ക്

Italy

മിലാൻ:ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റി രണ്ട് പേർ മരിച്ചു. അപകടത്തിൽ ട്രെയിനിൽ ഉണ്ടായിരുന്ന 100 പേർക്ക് പരുക്കേറ്റു. സെൻട്രൽ മിലാനിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പിയോൽടെലോയിലാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പരുക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ പാളം തെറ്റിയതിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തിൽ ചില യാത്രക്കാർ ഇപ്പോഴും ട്രെയിനിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.

Top