ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 300 പേര്‍ക്ക് പരുക്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ കെംന്റണ്‍ പാര്‍ക്കില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 300 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ഗൗട്ടെംഗ് മെട്രോറെയില്‍ വക്താവ് ലില്ലിയന്‍ മൊഫൊകെംഗ് അറിയിച്ചു.

പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ട്രെയിന്‍ കൂട്ടിയിടിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ റെയില്‍ ഏജന്‍സി അറിയിച്ചു. മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും. ദുരന്ത കാരണം ഈ ഘട്ടത്തിലും അറിവായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top