പൂര്‍ണമായും പൊതുഗതാഗതം സൗജന്യമാക്കുന്ന രാജ്യമാകാന്‍ ഒരുങ്ങി ലക്‌സംബര്‍ഗ്

ലക്‌സംബര്‍ഗ്: ലോകത്ത് തന്നെ ആദ്യമായി പൂര്‍ണമായും പൊതുഗതാഗതം സൗജന്യമാക്കുന്ന രാജ്യമാകാന്‍ ഒരുങ്ങി ലക്‌സംബര്‍ഗ്.

ഉടനെ തന്നെ ട്രെയിന്‍, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് സൗജ്യമായി നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ദിവസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലെത്തിയ സാവിയര്‍ ബെറ്റലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

യൂറോപ്പിലെ ചെറുരാജ്യമായ ലക്‌സംബര്‍ഗിലെ രൂക്ഷമായ ഗതാഗത തടസം നിയന്ത്രിക്കുക എന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണം കൊണ്ടു വരുന്നത്. ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലക്‌സംബര്‍ഗിലെ ആകെ ജനസംഖ്യ ആറ് ലക്ഷത്തോളമാണ്.

Top