ട്രെയിനിലെ കയറ്റിറക്കത്തിലുണ്ടാകുന്ന അപകടം ; നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ട്രെയിനില്‍ കയറ്റിറക്കത്തിലുണ്ടാകുന്ന അപകടത്തില്‍ പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഇത്തരം സംഭവങ്ങള്‍ അശ്രദ്ധകൊണ്ടുണ്ടായ അപകടമാണെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ജസ്റ്റീസുമാരായ എ.കെ. ഗോയല്‍, ആര്‍.എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ചാണ് വ്യക്തതവരുത്തിയത്.

തിക്കുംതിരക്കും കാരണം തീവണ്ടിയില്‍നിന്നുവീണ് മരിച്ച ജതന്‍ ഗോപെയുടെ ഭാര്യ റിന ദേവിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ വിധി.

Top