അമൃത്സറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം ഉണ്ടാകില്ല. . .

ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളുകയായിരുന്നു. അപകടത്തില്‍ 61 പേര്‍ മരിച്ചിരുന്നു.

സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകന്‍ ദിനേഷ് കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 19നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top