Train accident in UP; 7 school children dead

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബഡോഹി ജില്ലയില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു.ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

വാരണാസി അലഹാബാദ് റൂട്ടിലെ മേഘിപുര്‍ ഗ്രാമത്തിലെ കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസിലാണ് അപകടം. ടെന്‍ഡര്‍ ഹാര്‍ട്‌സ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

വാനില്‍ 19 കുട്ടികളുണ്ടായിരുന്നു. പലരുടേയും പരിക്ക് ഗുരുതരമാണ്.

ഇവിടെ കാവല്‍ക്കാരനില്ലെങ്കിലും ഒരു ഗ്യാങ്മാനെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. സ്‌കൂള്‍ വാനിന്റെ ഡ്രൈവറോട് ട്രെയിന്‍ വരുന്നുണ്ടെന്നും വാന്‍ നിര്‍ത്താനും ഇയാള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് കേള്‍ക്കാതെ ഡ്രൈവര്‍ വാഹനം എടുക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കില്ല.

പരിക്കേറ്റ കുട്ടികളെ വാരണാസി ബി.എച്ച്.എയു, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു

Top