ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; ആളപായമില്ല

Train,

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഗൊരഖ്പൂരില്‍ കഡ്‌ഗോദാം-ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഗൊരഖ്പൂരിലെ ഡൊമിങ്കര്‍ സ്റ്റേഷനു സമീപമായിരുന്നു അപടകം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ആളപായമില്ല.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. തെറ്റായ സിഗ്നല്‍ നല്‍കിയതാണ് അപകട കാരണം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെയാണ് റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

Top