ജാർഖണ്ഡിൽ ട്രെയിൻ അപകടം;12 പേർ മരിച്ചതായി റിപ്പോർട്ട്

ജാർഖണ്ഡിൽ ട്രെയിനിടിച്ച് 12 പേർ മരിച്ചതായി റിപ്പോർട്ട്. ജംതാര ജില്ലയിലെ കൽജാരിയ എന്ന സ്ഥലത്താണ് അപകടം. ട്രെയിനിൽ തീപിടിത്തമുണ്ടായി എന്നു കേട്ട് ഇവർ തൊട്ടടുത്ത പാളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ആ പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. ബുധൻ വൈകിട്ടോടെയാണ് സംഭവം.

നിരവധിപേർക്കു പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

Top