ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നു വീണു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

train railway

കൊച്ചി: തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നു വീണ് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. തൃപ്പൂണിത്തുറയ്ക്കും തിരുവാങ്കുളത്തിനും ഇടയില്‍ കടുമംഗലത്തു വച്ചാണ് കൊല്ലം സ്വദേശികളെന്നു കരുതപ്പെടുന്ന അമല്‍ (22), സുജിത് (24) എന്നിവര്‍ക്ക് പരിക്കേറ്റത്.

പുലര്‍ച്ചെ 1.40 ഓടെയാണു സംഭവം. തലയ്ക്കു പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്കു എത്തിച്ചു. ട്രെയിനില്‍ വാതിലിന്റെ സൈഡില്‍ നിന്നതാണ് അപകട കാരണമെന്നാണു റെയില്‍വേ പോലീസ് അറിയിച്ചു.

Top