ട്രെയിന്‍ അപകടം; 16 പേര്‍ മരിച്ചു, മരണ സംഖ്യ കൂടാന്‍ സാധ്യത

ധാക്ക: ട്രെയിനുകള്‍ കൂട്ടി ഇടിച്ച് അപകടം. ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ഉണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം നടന്നത്. അതേസമയം മരണ സംഖ്യ കൂടാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 16 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിഷമം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സിഗ്‌നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ട്.

Top