’96’ന്റെ തെലുങ്ക് റീമേക്ക്; ജാനുവിലെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായിരുന്നു ’96’. ചിത്രം പിന്നീട് ’99’ എന്ന പേരില്‍ കന്നടയില്‍ റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ജാനു എന്ന പേരില്‍ തെലുങ്കില്‍ റീമേക്ക് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തെലുങ്കില്‍ ‘ജാനു’വായി സാമന്ത എത്തുമ്പോള്‍ ‘റാം’ ആയി എത്തുന്നത് ഷര്‍വാനന്ദ് ആണ്. ഇപ്പോള്‍ തന്നെ രണ്ട് മില്യണിലധികം കാഴ്ചക്കാരുമായി ട്രെയിലറിപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ പതിനെട്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

സി പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ജാനുവിന്റെ ചെറുപ്പം അഭിനയിക്കുന്നത് ഗൗരി കിഷന്‍ തന്നെയാണ്. ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് റീമേക്കിലും സംഗീതം ഒരുക്കിയിരിക്കുന്നത്.

Top