പ്രേക്ഷകരില്‍ ഭീതി പടര്‍ത്താന്‍ ‘കാന്‍ഡിമാന്‍’; ഹൊറര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

നിയ ഡാകോസ്റ്റ സംവിധാനം ചെയ്യുന്ന ‘കാന്‍ഡിമാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രേക്ഷകരില്‍ ഭീതി പടര്‍ത്താന്‍ ഒരു ഹൊറര്‍ ചിത്രമായാണ് ‘കാന്‍ഡിമാന്‍’ ഒരുക്കുന്നത്.

ഓസ്‌കര്‍ ജേതാവ് ജോര്‍ദാന്‍ പീലിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നഥാന്‍, യഹിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കാന്‍ഡിമാന്‍ എന്ന 1992ലെ സിനിമയുടെ തുടര്‍ച്ചയാണ് ഈ പുതിയ സിനിമ. ചിത്രം ജൂണില്‍ റിലീസ് ചെയ്യും

Top