‘പിടികിട്ടാപ്പുള്ളി’ യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. അഹാന കൃഷ്ണകുമാര്‍, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ത്രില്ലര്‍ കോമഡി ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് എന്നിവരുടെയൊക്കെ രസകരമായ രംഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ട്രെയ്‌ലര്‍.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. മെറീന മൈക്കിളും മേജര്‍ രവിയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ, സംഭാഷണം സുമേഷ് വി റോബിന്‍. ഛായാഗ്രഹണം അഞ്‌ജോയ് സാമുവല്‍. എഡിറ്റിംഗ് ബിബിന്‍ പോള്‍ സാമുവല്‍. സംഗീതം പി എസ് ജയഹരി. പശ്ചാത്തല സംഗീതം വിന്‍ സാവിയോ. കലാസംവിധാനം ശ്രീകുമാര്‍ കരിക്കോട്ട്. ആക്ഷന്‍ ജോളി ബാസ്റ്റിന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍. ജിയോ സ്റ്റുഡിയോസ് ആണ് സ്ട്രീമിംഗ് പാര്‍ട്‌നര്‍.

 

Top