ഒരു മിസ്റ്ററി ത്രില്ലറുമായി മൈക്കിള്‍ ഷാനനും ഷെയ് വിഗവും; ‘ദ ക്വാറി’ ട്രെയ്‌ലര്‍ കാണാം

സ്‌കോട്ട് ടീംസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ‘ദ ക്വാറി’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ മൈക്കിള്‍ ഷാനനും ഷെയ് വിഗവും ഒന്നിക്കുന്ന ചിത്രമാണിത്.

ഡാമണ്‍ ഗാല്‍ഗട്ടിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. മൈക്കിള്‍ ഷാനന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ എത്തുന്നത്.

Top