ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്ത ‘തഗ്‍സ്’ ട്രെയ്‍ലര്‍ എത്തി; അനശ്വര രാജന്‍ നായിക

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹേയ് സിനാമികയ്ക്കു ശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തഗ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ ട്രെയ്‍ലറും അത്തരം രംഗങ്ങളാല്‍ സമ്പന്നമാണ്. ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്, ആര്യ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയ്‍ലര്‍ റിലീസ് ചെയ്തത്. ട്രെയ്‍ലര്‍ ലോഞ്ച് ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ ആർട്സ് ഫെസ്റ്റിവലിൽ വച്ചായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഹൃദു ഹറൂണ്‍ ആണ് ചിത്രത്തിലെ നായകന്‍. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധനേടിയ ഹൃദുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും. അനശ്വര രാജന്‍ നായികയാവുന്ന ചിത്രത്തില്‍ ബോബി സിംഹ, ആർ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ഉള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർആർആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം, പ്രവീൺ ആന്റണി എഡിറ്റിംഗ്, ജോസഫ് നെല്ലിക്കൽ പ്രൊഡക്‌ഷൻ ഡിസൈന്‍, എം കറുപ്പയ്യ പ്രൊജക്റ്റ് കോഡിനേറ്റർ, പി ആർ ഒ പ്രതീഷ് ശേഖർ.

 

Top