ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മനൈ 3’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സുന്ദര്‍.സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മണൈ 3’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണിത്. മൂന്നാം ഭാഗത്തില്‍ താരനിരയിലും മാറ്റമുണ്ട്.

ആര്യ, റാഷി ഖന്ന, സുന്ദര്‍ സി, ആന്‍ഡ്രിയ ജെറാമിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ വിവേക്, യോഗി ബാബു, മനോബാല, വേല രാമമൂര്‍ത്തി, സാക്ഷി അഗര്‍വാള്‍, സമ്പത്ത് എന്നിവരും വേഷമിടുന്നു. വിവേകിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് അരണ്‍മനൈ 3.

ഒക്ടോബര്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സുന്ദര്‍ സി കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണ രചന ബദ്രിയാണ്. ഛായാഗ്രഹണം യു കെ സെന്തില്‍ കുമാര്‍, സംഗീതം സത്യ സി.

 

Top