വൈശാഖ് ജോജന്‍ സംവിധാനം ചെയ്യുന്ന ‘കൂറ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വാഗതനായ വൈശാഖ് ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൂറയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി ആനന്ദ്, വാര്‍ത്തിക് എന്നീ പുതുമുഖതാരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ചെന്നൈയിലെ ഒരു ക്യാമ്പസിലെ വിദ്യാര്‍ത്ഥിയായ വാര്‍ത്തിക്ക് ഒരു ദിവസം കോളേജ് ലൈബ്രറിയില്‍ അസാധാരണമായ ഒരു കാഴ്ച കാണുന്നു. സീനിയര്‍ വിദ്യാര്‍ഥിനി ആയ ജെന്‍സി കൂറയെ തിന്നുന്ന കാഴ്ച്ച വാര്‍ത്തിക്കിനെ അമ്പരപ്പിക്കുന്നു. ജെന്‍സിയുടെ ഈ അസാധാരണമായ സ്വഭാവത്തിന് പിന്നിലെ നിഗൂഢത കണ്ടെത്താനുള്ള വാര്‍ത്തിക്കിന്റെ ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ജോജന്‍ സിനിമാസാണ് നിര്‍മാണം. നീ സ്ട്രീം ഓടിടി പ്ലാറ്റ്‌ഫോം വഴി സെപ്റ്റംബര്‍ 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രൊഫസര്‍ ശോഭീന്ദ്രന്‍, സന്ദേശ് സത്യന്‍, അപര്‍ണ മേനോന്‍, സുഭിക്ഷ, ധ്യാന്‍ ദേവ്, ഷൈജു പി ഒളവണ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

അരുണ്‍ കൂത്താടുത്ത് ആണ് ഛായാഗ്രഹണം. എഡിറ്റിങ്ങ് വൈശാഖ് ജോജന്‍, സംഗീതം നിഥിന്‍ പീതാംബരന്‍, എജി ശ്രീരാഗ്.

 

Top