ഇഷാ ഡിയോള്‍ നായികയാകുന്ന ‘ഏക് ദുവാ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഷാ ഡിയോള്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ഏക് ദുവാ. ഭര്‍ത്താവ് ഭരത് തക്താനിയുമായി ചേര്‍ന്നാണ് ഇഷാ ഡിയോള്‍ ചിത്രം നിര്‍മിക്കുന്നത്. ഇക്കാര്യം ഇഷാ ഡിയോള്‍ തന്നെയാണ് അറിയിച്ചത്. ഇപോഴിതാ ഏക് ദുവായുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു.

ഭരത് ഇഷ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഇഷാ ഡിയോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റാം കമാല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ നിര്‍മാണ സംരഭത്തില്‍ ഇഷാ ഡിയോള്‍ തന്നെ നായികയാകുന്നു. മുസ്ലിം കുടുംബത്തിലുള്ള ഇഷാ ഡിയോളിന്റെ കഥാപാത്രം മകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇഷാ ഡിയോള്‍ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇഷാ ഡിയോളിന്റെ ആദ്യ നിര്‍മാണ സംരഭമെന്ന നിലയില്‍ വലിയ ചര്‍ച്ചയാകുകയാണ് ഏക് ദുവാ.

 

Top