ചെറുതോണി ട്രയല്‍ റണ്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു

കൊച്ചി : ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു. ദേശീയ- അന്തര്‍ദേശീയ സര്‍വീസുകളാണ് നിര്‍ത്തിയത്. അതേസമയം വിമാനം പുറപ്പെടുന്നതില്‍ തടസ്സമില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷത്തിന് ശേഷമാണ് ചെറുതോണി ഷട്ടര്‍ തുറക്കുന്നത്.

ഇടുക്കിയിലെ ഒരു ഷട്ടര്‍ മാത്രം ഉയര്‍ത്തിയപ്പോള്‍ കനത്ത ഒഴുക്കാണ് ചെറുതോണിയിലുണ്ടായിരിക്കുന്നത്. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്.

ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Top