ട്രായിയുടെ പുതിയ വേഗതാ റിപ്പോര്‍ട്ടില്‍ മുന്നിട്ടു നിന്ന് ജിയോ

jio

2018 മെയ് മാസത്തെ ടെലികോം നെറ്റ്‌വര്‍ക്ക് വേഗതാ പരിശോധനാ റിപ്പോര്‍ട്ട് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു. റിപ്പോര്‍ട്ട് അനുസരിച്ച് 19 എംബിപിഎസ് ഡോണ്‍ലോഡ് വേഗതയില്‍ റിലയന്‍സ് ജിയോയാണ് മുന്നിട്ടു നില്‍ക്കുന്നത്. വേഗതയുടെ കാര്യത്തില്‍ രണ്ടാമതുള്ള എയര്‍ടെലിനേക്കാള്‍ ഇരട്ടി ഡൗണ്‍ലോഡ് വേഗത റിലയന്‍സ് ജിയോയ്ക്കുണ്ട്. അതേസമയം ശരാശരി അപ്‌ലോഡ് വേഗതയില്‍ ഐഡിയ സെല്ലുലാര്‍ ആണ് മുന്നില്‍.

എയര്‍ടെലിന് 9.3 എം.ബി.പിഎസ് ഡൗണ്‍ലോഡ് വേഗതയുള്ളപ്പോള്‍ ജിയോയുടെ വേഗത 19 എംബിപിഎസ് ആണ്. മൈസ്പീഡ് പോര്‍ട്ടലിലാണ് ട്രായ് വേഗത സംബന്ധിച്ച പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വോഡഫോണിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 6.8 എംബിപിഎസ് ആണ്. ഐഡിയയുടേത് 6.5 എംബിപിഎസും. ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെങ്കിലും അപ്‌ലോഡ് വേഗതയുടെ കാര്യത്തില്‍ ഐഡിയയാണ് മുന്നിലുള്ളത്.

മെയ് മാസം നടത്തിയ പരിശോധനയില്‍, ഐഡിയയ്ക്ക് 6.3 എബിപിഎസ്, വോഡഫോണ്‍ 5.2 എംബിപിഎസ്, ജിയോ 4.8 എംബിപിഎസ്, എയര്‍ടെല്‍ 3.8 എംബിപിഎസ് എന്നിങ്ങനെയാണ് കൂടിയ അപ്‌ലോഡ് വേഗത രേഖപ്പെടുത്തിയത്.

Top