ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ കുറയ്ക്കാനുള്ള പദ്ധതിയുമായി ട്രായ്

ഡിടിഎച്ച്, കേബിള്‍ ടിവി മേഖലയില്‍ പുന:ക്രമീകരണത്തിന് തയ്യാറെടുപ്പുകളുമായി ട്രായ്. ഇതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ ഭാവിയില്‍ കുറയാനുളള വഴിയാണൊരുങ്ങുന്നത്.

ഉപഭോക്താവിന് ആവശ്യമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാകും ആപ്പ് ലഭ്യമാക്കുക. ഒരു മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ട്രായ് ശ്രമിക്കുന്നത്. ആപ്പ് നിര്‍മിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ആപ്പ് നിര്‍മിക്കുന്ന കമ്പനിക്ക് കൈമാറാന്‍ ട്രായ് നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഓഗസ്റ്റ് 22 ന് മുന്‍പ് സമര്‍പ്പിക്കാനാണ് സേവന കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനും അതിനനുസരിച്ച് മാത്രം വരിസംഖ്യ നല്‍കാനുമുളള പദ്ധതി 2018 ഡിസംബറില്‍ ട്രായി തുടങ്ങിയെങ്കിലും ഇത് വിതരണക്കാര്‍ അട്ടിമറിച്ചതായാണ് പരാതി. ഇത്തരത്തിലുളള പരാതികള്‍ വ്യാപാകമായതിനെ തുടര്‍ന്നാണ് പുതിയ പുന:ക്രമീകരണ പദ്ധതിക്ക് ട്രായ് തയ്യാറെടുക്കുന്നത്.

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം നിലവില്‍ വന്നെങ്കിലും അതുപ്രകാരം ചാനല്‍ തെരഞ്ഞെടുക്കാന്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും കഴിഞ്ഞിരുന്നില്ല. ചില കമ്പനികള്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഇപ്പോഴും നല്‍കുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പുതിയ നടപടി.

Top