ഇഷ്ടമുള്ളതുമാത്രം തെരഞ്ഞെടുക്കാന്‍ ട്രായിയുടെ ആപ്പ്, എതിര്‍പ്പുമായി കമ്പനികള്‍

മുംബൈ: ഇനി മുതല്‍ ഇഷ്ടമുള്ള ടെലിവിഷന്‍ ചാനലുകള്‍ മാത്രമായി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിനായി പുതിയ അപ്ലിക്കേഷന്‍ വികസിപ്പിക്കാനാണ് ടെലിക്കോം അതോറിറ്റി ഓഫി ഇന്ത്യ പദ്ധതിയിടുന്നത്. എന്നാല്‍ ഭൂരിഭാഗം സേവനദാതാക്കളും ട്രായിയുടെ ഈ നടപടിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം നിലവില്‍ വന്നിട്ടുണ്ടെങ്കിലും ആ സംവിധാനം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ചില കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമായതിനെ തുടര്‍ന്നാണ് ട്രായിയുടെ ഈ നടപടി.

ഉപഭോക്താവിന് ആവശ്യമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാകും ആപ്പ് ലഭ്യമാക്കുക. ഒരു മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ട്രായ് ശ്രമിക്കുന്നത്. ആപ്പ് നിര്‍മിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ആപ്പ് നിര്‍മിക്കുന്ന കമ്പനിക്ക് കൈമാറാന്‍ ട്രായ് നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഓഗസ്റ്റ് 22 ന് മുന്‍പ് സമര്‍പ്പിക്കാനാണ് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top