വോഡഫോണ്‍, എയര്‍ടെല്‍ അതിവേഗ പ്ലാനുകള്‍ വിലക്കി ട്രായി

സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിന്റെ പ്ലാറ്റിനം, വോഡഫോണ്‍ ഐഡിയയുടെ റെഡ് എക്‌സ് പ്രീമിയം പ്ലാനുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വിലക്കി. ഉപയോക്താക്കള്‍ക്ക് അതിവേഗ ഡേറ്റയും മുന്‍ഗണനാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ പ്ലാനുകള്‍. ഈ മുന്‍ഗണനാ പ്ലാനുകള്‍ ബ്ലോക്ക് ചെയ്യാന്‍ നേരത്തെ തന്നെ ട്രായ് ആവശ്യപ്പെട്ടിരുന്നു.

മറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കുള്ള സേവനങ്ങളില്‍ കുറവ് വരുത്തിയാണ് പുതിയ പ്ലാനിലുള്ളവര്‍ക്ക് നെറ്റ് വര്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ട്രായി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍, തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച നെറ്റ്വര്‍ക്കും സേവന അനുഭവവും എത്തിക്കുന്നതില്‍ അഭിനിവേശമുള്ളവരാണെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഡേറ്റ, കോളുകള്‍, പ്രീമീയം ഉള്ളടക്കം, രാജ്യാന്തര റോമിംഗ് പായ്ക്ക് എന്നിവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ വോഡഫോണ്‍ റെഡ്എക്‌സ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Top