ഗതാഗത നിയമലംഘന പിഴ : ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തലയോഗം

sasindran

തിരുവനന്തപുരം : കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള ഉന്നത തലയോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം.

സംസ്ഥാനത്ത് പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് നിയമത്തിലെ പഴുതുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറി ഇന്ന് ഉന്നതതലയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

അതേസമയം സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും കടുത്ത പിഴയെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങള്‍ക്കു കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴ കുറയ്ക്കുന്നതിന് കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതും നിയമ വകുപ്പിന്റെ പരിഗണനയിലുണ്ട്. പിഴ ചുമത്താന്‍ അധികാരമുള്ള ഉദ്യോഗസ്ഥന് ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് ഇപ്രകാരം പിഴ പരമാവധി കുറയ്ക്കാമെന്നതിന്റെ സാധ്യതകളാണു പരിശോധിക്കുന്നതെന്നു നിയമ വകുപ്പു വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Top