ട്രാഫിക് നിയലംഘനം; ഫോട്ടോ അയക്കുന്നവര്‍ക്ക് 1000 രൂപ ഓഫറുമായ് ഗോവ പൊലീസ്

ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോ പൊലീസിന് അയച്ച് കൊടുത്താല്‍ ഇനി കൈ നിറയെ പ്രതിഫലം. ഗോവ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഓഫറുമായ് രംഗത്തെത്തിയിരിക്കുന്നത്. നിയമങ്ങള്‍ പാലിക്കാത്തവരുടെ ഫോട്ടോയോ ട്രാഫിക് നിയമങ്ങള്‍ ലംഘനത്തിന്റെ ചിത്രങ്ങളോ പങ്ക് വച്ചാല്‍ ആയിരം രൂപ വരെ പ്രതിഫലമായി ലഭിക്കുമെന്നാണ് ഗോവ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതിനായി ഗോവ പൊലീസ് തന്നെ തയ്യാറാക്കിയ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാത്തവര്‍, ഫുട്പാത്തിലെ പാര്‍ക്കിംഗ്, മൂന്ന് പേരെ ഉള്‍പ്പെടുത്തിയുള്ള ബൈക്ക് യാത്ര, ഹെല്‍മറ്റില്ലാത്ത യാത്ര തുടങ്ങിയ ഏത് തരത്തിലുള്ള ലംഘനങ്ങളും പകര്‍ത്തി പൊലീസിന് കൈമാറാവുന്നതാണ്. ഓരോ നിയലംഘന ഫോട്ടോയ്ക്കും ഓരോ പോയിന്റെ പൊലീസ് നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ 100 പോയിന്റ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ ലഭിക്കും.

Top