മലപ്പുറം – കോഴിക്കോട് റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം

മലപ്പുറം : ഞായറാഴ്ച മുസ്ലിം യൂത്ത് ലീഗ് പൂക്കോട്ടൂരില്‍നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മലപ്പുറം – കോഴിക്കോട് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ തിരൂര്‍ക്കാട് നിന്ന് മഞ്ചേരി – അരീക്കോട് – മുക്കം വഴിയും മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ വേങ്ങര – കൂരിയാട് – യൂണിവേഴ്സിറ്റി – രാമനാട്ടുകരവഴിയും പോകണം.

കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വാഴക്കാട് – എടവണ്ണപ്പാറവഴിയും പോകണം. കോഴിക്കോടുനിന്ന് മലപ്പുറം – പെരിന്തല്‍മണ്ണ – കൊണ്ടോട്ടി ഭാഗത്തേക്കുവരുന്ന വാഹനങ്ങളും ഇതേവഴി കടന്നുപോകണം.

Top