ട്രാഫിക് രാമസ്വാമിയുടെ ജീവിതം അഭ്രപാളിയിലേക്ക്

സാമൂഹ്യ പ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന തമിഴ് ചിത്രം ഉടന്‍ പുറത്തിറങ്ങുന്നു. നവാഗതനായ വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് എ ചന്ദ്രശേഖറാണ് ട്രാഫിക രാമസ്വാമിയായി എത്തുന്നത്.

ramswamy

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകനാണ് ട്രാഫീക് രാമസ്വാമി.

സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയും, കോടതികളില്‍ നിയമപോരാട്ടത്തിനിറങ്ങുകയും ചെയ്യുന്ന വ്യക്തി, ഉദ്യോഗസ്ഥ രാഷ്ട്രീയകക്ഷികളുടെ കണ്ണിലെ കരടായി മാറുന്ന കഥയാണ് സിനിമ പറയുന്നത്. രോഹിണി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Top