ഭോപ്പാലില്‍ ട്രക്ക് വീടുകളിലേയ്ക്ക് ഇടിച്ചു കയറി 6 മരണം, 2 പേര്‍ക്ക് പരുക്ക്

-accident

ഭോപ്പാല്‍: ഭോപ്പാലില്‍ ട്രക്ക് വീടുകളിലേയ്ക്ക് ഇടിച്ചു കയറി 6 പേര്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജബല്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയായി ബറേല വില്ലേജിലാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ പരുക്കേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ഗതാഗതം തടസപ്പെുത്തുകയും, പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തതായി ജബല്‍പൂര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി എസ് ചൗഹാന്‍ പറഞ്ഞു.

ഛത്തീസ്ഗഢില്‍ നിന്ന് വന്ന ട്രക്കാണ് അപകടമുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ അറസ്റ്റുചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.

Top