വിദ്യാര്‍ത്ഥികളെ സഹായിച്ചു ; സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി ഹൈദരാബാദ് പൊലീസ്

HYDERBAD-POLICE

ഹൈദരാബാദ്: ബസ് തകരാറിലായതിനെ തുടര്‍ന്ന് പരീക്ഷാ കേന്ദ്രത്തിലെത്താന്‍ എന്തു ചെയ്യുമെന്നറിയാതെ നിന്ന വിദ്യാര്‍ത്ഥികളെ സഹായിച്ച ഹൈദരാബാദ് ട്രാഫിക് പൊലീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍. ആര്‍ടിസി ബസില്‍ പരീക്ഷയ്ക്ക്‌ പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ട്രാഫിക് പൊലീസ് സഹായം നല്‍കിയത്. വെസ്റ്റ് മാര്‍ദേപ്പള്ളി ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം.

ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വിഷമിച്ചു നിന്ന എട്ടോളം വിദ്യാര്‍ഥികളെ പട്രോളിംഗ് കാറില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പൊലീസിന്റെ ഈ പ്രവൃത്തിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പൊലീസിലുള്ള വിശ്വാസവും പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുമെന്നാണ് പലരും പറയുന്നത്.

Top