ഇനി ട്രാഫിക് ബ്ലോക്കുകളില്‍ കാത്ത് കിടക്കേണ്ട; നിങ്ങളെ സഹായിക്കാനുണ്ട് ‘ക്യൂകോപ്പി’

തിരുവനന്തപുരം: ഗതാഗത കുരുക്കുകളില്‍പ്പെടാതിരിക്കാന്‍ പുതിയ ആപ്ലിക്കേഷനുമായ് ട്രാഫിക് പൊലീസ്. ഡ്രാഫിക് ബ്ലോക്ക്,ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം ഇനി ലഭ്യമാവും. ഇതിനായ് Qkopy എന്ന മൊബൈല്‍ ആപ്പാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിറ്റി പൊലീസ്, ട്രാഫിക് പൊലീസ് അലര്‍ട്ട് നമ്പര്‍ സേവ് ചെയ്തശേഷം പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ Qkopy മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. ഈ ആപ്പിലൂടെ മൊബൈലിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് , വഴി തിരിച്ചുവിടലുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ലഭിക്കും.വൈകാതെ തന്നെ മറ്റ് സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Top