നിയമലംഘനത്തിന് ട്രാഫിക് പൊലീസ് തന്നെയും പിടികൂടിയെന്ന് നിതിന്‍ ഗഡ്കരി

Nithin Gadkari

ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനത്തിന് വലിയ പിഴ ഈടാക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ അമിത വേഗതക്ക് ട്രാഫിക് പൊലീസ് തന്നെയും പിടികൂടിയെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്.

മുംബൈയിലെ ബാന്ദ്ര-വര്‍ളി പാതയില്‍ വെച്ചാണ് അമിത വേഗതക്ക് മന്ത്രിയെ പിടികൂടി പിഴയടപ്പിച്ചത്. പുതുക്കിയ നിയമമനുസരിച്ചുള്ള തുകയാണ് മന്ത്രി അടച്ചത്.

വാഹനം തന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ഗഡ്ഗരി പറഞ്ഞു. വന്‍ തുക പിഴ ഈടാക്കാനുള്ള തീരുമാനം അഴിമതി വര്‍ധിപ്പിക്കുമെന്ന ആരോപണത്തെയും മന്ത്രി വിമര്‍ശിച്ചു.

Top