Traffic halts on Pipavav-Rajula highway in Gujarat as pride of lions cross the road

ന്യൂഡല്‍ഹി: ഗുജറാത്തിലെ പിപാവാവ് രജുല എന്ന ഹൈവേ കടന്നു പോകുന്ന സിംഹക്കൂട്ടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ഡസന്‍ സിംഹങ്ങളാണ് ഗുജറാത്തിലെ തിരക്കേറിയ ഹൈവേ പാതയില്‍ അണിനിരന്നത്.

സിംഹങ്ങള്‍ കടന്നു പോകുന്നതിനായി വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. 2000ത്തിലധികം തവണയാണ് വീഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്. ഹൈവേയുടെ ഒരു വശത്ത് നിന്ന് റോഡ് മുറിച്ച് കടക്കാന്‍ സിംഹങ്ങള്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പെണ്‍സിംഹങ്ങളുടെ കൂട്ടം കടന്നു പോകുന്നതിനായി വാഹനങ്ങള്‍ അവയുടെ യാത്രയെ ശല്യപ്പെടുത്താതെ കാത്തിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സിംഹങ്ങള്‍ റോഡ് മുറിച്ചു കടക്കാന്‍ 15 മിനുട്ടോളം എടുത്തു. ഇതിനിടെ വന്ന രണ്ട് ബൈക്ക് യാത്രികര്‍ സിംഹങ്ങളുടെ തൊട്ടരികില്‍ നിന്ന് വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ ഒരു സിംഹം ആളുകളെ കണ്ട് പേടിച്ച് പിറകോട്ടോടി. സിംഹക്കൂട്ടത്തില്‍ നിന്ന് വഴി തെറ്റി ആ സിംഹം തിരികെ ഓടുന്നതും വീഡിയോയില്‍ കാണാം.

Top