ഓണ്‍ലൈന്‍ പെയ്‌മെന്റ സംവിധാനമായ പേ ടി എം വഴി ഇനി ട്രാഫിക് ചലാനുകളും

പേ ടി എം വഴി ഇനി ട്രാഫിക് ചലാനുകളും . ജനപ്രിയ ഓണ്‍ലൈന്‍ പെയ്‌മെന്റ സംവിധാനമായ പേ ടി എം, ട്രാഫിക് ചലാന്‍ പുറത്തിറക്കി.

ഇനി മുതല്‍ പേ ടി എം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ട്രാഫിക് ചലാനുകള്‍ പേ ടി എം ആപ്ലിക്കേഷന്‍ വഴി അടക്കാം. മുംബൈ, പൂനെ, വിജയവാഡ എന്നിവിടങ്ങളില്‍ മാത്രമാണ് ഈ സേവനം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

ഭാവിയില്‍ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പേ ടി എം വക്താവ് അറിയിച്ചു. ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വണ്ടികളുടെ വിശദ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ നല്‍കാം.

Top