താമരശേരി ചുരം റോഡിൽ ലോറികൾക്ക് ഇളവ് അനുവദിക്കാൻ തീരുമാനമായെന്ന് ഗതാഗതമന്ത്രി

വയനാട്: താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് എപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കാന്‍ തീരുമാനമായി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. എന്നാല്‍, കണ്ടയിനര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരുന്നതാണ്.

നിലവില്‍ രാത്രി 11 മണി മുതല്‍ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാനും തീരുമാനമായി. അമിതഭാരം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. പരിശോധന ശക്തമാക്കാനും തീരുമാനമായി.

Top