വംശനാശ ഭീക്ഷണിയില്‍ സംസ്ഥാനത്തെ പരമ്പരാഗത കായല്‍ മീനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗത കായല്‍ മീനുകള്‍ വംശനാശ ഭീക്ഷണിയിലേക്കെന്ന് റിപ്പോര്‍ട്ട്.

കേരളത്തിലെ കായലുകളില്‍ നിന്നും നിരവധി മീനുകളാണ് അപ്രതീക്ഷമാകുന്നതെന്ന് അന്താരാഷ്ട്ര കായല്‍-കൃഷി ഗവേഷണ കേന്ദ്രവും, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി വിഭാഗവും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അശാസ്ത്രീയ മത്സ്യബന്ധനവും മണലെടുപ്പുമാണ് മീനുകള്‍ കുറയുന്നതിന് കാരണമാകുന്നത്.

കേരളത്തിലെ കായലുകളില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 4ലക്ഷം ടണ്‍ മത്സ്യങ്ങളാണ് കിട്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി കിട്ടുന്നത് വെറും ഒരു ലക്ഷം മാത്രമാണ്.

നൂറിലേറേ വ്യത്യസ്ഥ ഇനം മീനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 63 ഇനങ്ങള്‍ മാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top