സെന്‍സെക്‌സ് 155.14 പോയിന്റ് താഴ്ന്ന് ഓഹരിസൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനത്തില്‍ ഓഹരിസൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 155.14 പോയിന്റ് താഴ്ന്ന് 37869.23ലും നിഫ്റ്റി 41.20 പോയിന്റ് നഷ്ടത്തില്‍ 11429.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1040 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1658 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്കുകളാണ് നഷ്ടത്തിലായിരിക്കുന്നതില്‍ മുന്നില്‍. കൂടാതെ മെറ്റല്‍, ഫാര്‍മ, എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ലുപിന്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്.

ഓട്ടോ, എഫ്എംസിജി, ഐടി ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐടിസി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, സിപ്ല, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു

Top