ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; 18 പൈസ കുറഞ്ഞു

money

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ കുറയുകയും അത് 71.51 എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യം ഇടിയുകയാണ് ഉണ്ടായത്.

ആഗോള എണ്ണ വ്യാപാരത്തിന്റെ ബ്രെന്റ് ക്രൂഡിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.14 ശതമാനം ഇടിഞ്ഞ് 59.39 യു.എസ് ഡോളറിലാണെത്തിയത്. കൊറോണ വൈറസ് ഭീതി ഇന്ധനത്തിന്റെ ആവശ്യകത കുറയ്ക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കുകയാണ് ചെയ്തത്.

Top