സെന്‍സെക്‌സ് 30.57 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികയില്‍ നേട്ടത്തോടെ ആരംഭം

sensex

മുംബൈ: ഓഹരി സൂചികയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. വ്യാപാരത്തിന്റെ ആരംഭത്തില്‍ നിഫ്റ്റിയില്‍ നേരിയ ഇടിവുണ്ടെങ്കിലും 10,900 പോയിന്റിന് മുകളില്‍ എത്തിയിട്ടുണ്ട്. സെന്‍സെക്‌സ് 30.57 പോയിന്റ് ഉയര്‍ന്ന് 36,417.18 എന്ന നിലയിലും നിഫ്റ്റി 0.40 പോയിന്റ് താഴ്ന്ന് 10,906.60 എന്ന നിലയിലുമാണ്.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 386 ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 448 ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. 56 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, ഇന്‍ഫോസിസ്, ആര്‍ഐഎല്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലും, വിപ്രോ, എല്‍ ആന്‍ഡ് ടി, ഐഒസി, ബിപിസിഎല്‍, ടിസിഎസ്, ജെറ്റ് എയര്‍വേയ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിസിബി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top