ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തന്നെ തുടക്കം. ഇന്ന് നിഫ്റ്റി 13,650ന് മുകളിലെത്തി. സെന്‍സെക്‌സ് 288 പോയന്റ് നേട്ടത്തില്‍ 46,552.06ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 13,651ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിപണിക്ക് കരുത്തേകി.

ബിഎസ്ഇയിലെ 1094 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 250 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഐടിസി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, റിലയന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top