സ്വര്‍ണവില കുറഞ്ഞു; പവന് 23,800 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2975 രുപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 23,800 രൂപയാണ് വില.

ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഒരുമാസത്തിന് ശേഷംകഴിഞ്ഞ ദിവസമാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്.

Top