വ്യാപാര സംഘര്‍ഷം: കാനഡ അമേരിക്കന്‍ ഉത്പന്നങ്ങളുടെ നികുതി ഉയര്‍ത്തി

അമേരിക്ക: അമേരിക്കയ്ക്ക് മേല്‍ പ്രതിരോധമായി നികുതി ഉയര്‍ത്താന്‍ കാനേഡിയന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. പുതുക്കിയ താരിഫ് നിരക്ക് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 12.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നികുതി ചുമത്താനാണ് തീരുമാനം. വാഷിങ്ടണ്ണുമായുള്ള വ്യാപാര സംഘര്‍ഷമാണ് തീരുമാനത്തിന് പിന്നില്‍.

വെള്ളിയാഴ്ചയാണ് നികുതി ഉയര്‍ത്തിക്കൊണ്ട് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തത്. കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റ ഫ്രീലാന്റും സാമ്പത്തിക വികസന വകുപ്പ് മന്ത്രി നവ്ദീപ് ബൈന്‍സും തൊഴില്‍ മന്ത്രി പാറ്റി ഹഡ്ജുവുമാണ് പുതിയ നികുതി പരിഷ്‌കരണം പ്രഖ്യാപിച്ചത്. 2 ബില്ല്യണ്‍ കനേഡിയന്‍ ഡോളറിന്റെ വളര്‍ച്ചക്കായാണ് നികുതി ചുമത്തിയതെന്നും അവര്‍ അറിയിച്ചു. 10 ശതമാനം സര്‍ടാക്‌സ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഉത്പന്നങ്ങളും 25 ശതമാനം സര്‍ടാക്‌സുള്ള അമേരിക്കന്‍ നിര്‍മിത സ്റ്റീല്‍ അലൂമിനിയം ഉത്പന്നങ്ങളിലും അമേരിക്കയുടെ 25 ശതമാനം നികുതിക്ക് പുറമെ ഇനി കാനഡ ചുമത്തിയ പ്രകാരമുള്ള 10 ശതമാനം നികുതിയും നല്‍കേണ്ടി വരും.

തക്കാളി സോസ്, തൈര്, വളര്‍ന്ന പുല്‍ത്തകിടി, ബോട്ടുകള്‍ എന്നീ അമേരിക്കന്‍ ഉത്പന്നങ്ങളും നികുതി കൂട്ടിയ ഉത്പന്നങ്ങളുടെ എണ്ണത്തില്‍ പെടും. സ്റ്റീല്‍, അലൂമിനിയം നിര്‍മാണ കമ്പനികള്‍ക്ക് ഇത് ഗുണകരമാവും.

Top