ഡല്‍ഹി : ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ വളര്‍ച്ച രേഖപ്പെടുത്തി. 1,667 കോടി ഡോളര്‍ ഉയര്‍ന്നതായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചത്. ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെയുളള കണക്കുകള്‍ പ്രകാരമാണ് ഈ വളര്‍ച്ച.
ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ പാദത്തില്‍ 12,813 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാര കമ്മി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്മി 10,637 കോടി ഡോളറായിരുന്നു. രാജ്യത്ത് നിന്നുളള കയറ്റുമതിയില്‍ 0.80 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ രാജ്യത്തേക്കുളള ഇറക്കുമതി 4.31 ശതമാനം വര്‍ധിച്ചു.