പാടത്ത് ട്രാക്ടര്‍ ഓടിച്ചും ഞാറ് നട്ടും ആലത്തൂരിന്റെ എം.പി രമ്യ ഹരിദാസ് ; വീഡിയോ വൈറല്‍

പാലക്കാട്: ആലത്തൂരില്‍ നിന്ന് റെക്കോര്‍ഡ് വിജയവുമായി ലോക്‌സഭയിലെത്തിയ രമ്യ ഹരിദാസ് തന്റെ മണ്ഡലത്തില്‍ ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ്. എം.പി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഞാറുനടുന്നതും ട്രാക്ടര്‍ ഓടിക്കുന്നതിന്റെയും വീഡിയോ പങ്കുവച്ചത്.

രമ്യയുടെ പോസ്റ്റിന് താഴെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘മണ്ഡലത്തിലെ എവിടെയും നിങ്ങള്‍ക്ക് എന്നെ കാണാം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും അവിടുത്തുകാര്‍ ഇത്രയ്ക്കും പ്രതീക്ഷിച്ചു കാണില്ല’ എന്നാണ് ഒരു കമന്റ്.

സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയം സ്വന്തമാക്കിയത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു രമ്യ ലോക്‌സഭയിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ രമ്യ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.

Top