രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് സമാപിക്കും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കര്‍ണാലിലാണ് സമാപന സമ്മേളനം. ഞായറാഴ്ച പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ആരംഭിച്ച റാലി ഇന്നലെയാണ് ഹരിയാനയില്‍ പ്രവേശിച്ചത്.

റാലിയുടെ അവസാനദിനമായ ഇന്ന് പീപ്പ്‌ലി മണ്ഡിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധ ധര്‍ണയും നടത്തും. മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

Top