Tracing the backgrounds of NIA’s 11 suspects in Hyderabad ‘plot’

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ പിടിയിലായ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) അനുഭാവികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ദേശീയ രഹസ്യാന്വേഷണ വിഭാഗം (എന്‍ഐഎ) പുറത്തുവിട്ടു.

അറസ്റ്റിലായവരുടെ താമസസ്ഥലങ്ങളില്‍നിന്ന് പാരീസ്, ബ്രസല്‍സ് ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി എന്‍ഐഎ വെളിപ്പെടുത്തി. അറസ്റ്റിലായ അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദി എന്ന ഫസാദിന്റെ വീട്ടില്‍നിന്നാണ് ഐഎസ് തീവ്രവാദികള്‍ യൂറോപ്പിനെ പിടിച്ചുലച്ച ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതിനു സമാനമായ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.

11 ഐഎസ് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തത്. ജനത്തിരക്കേറിയ പ്രദേശങ്ങള്‍, നഗത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, വിവിഐപികള്‍ തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ഐഎസ് തീവ്രവാദികള്‍ക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫാര്‍മസികള്‍, ഹാര്‍ഡ്‌വയര്‍ ഷോപ്പുകള്‍, കോസ്മറ്റിക് സ്റ്റോഴ്‌സ് എന്നിവിടങ്ങളില്‍ ലഭിക്കുന്ന കെമിക്കലുകള്‍ ചേര്‍ത്താണ് ഈ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അല്‍ ക്വയ്ദ, ഐഎസ് എന്നീ ഭീകര സംഘടനകളാണ് ഈ സ്‌ഫോടക നിര്‍മ്മാണം പ്രധാനമായും നടത്തുന്നതെന്ന് വിവരം.

Top